തിരുവനന്തപുരം: ഹൈക്കോടതി വിധിയെത്തുടര്‍ന്ന് 3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി ഇന്നലെ പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങിയി.രാവിലെ എട്ടു മണി വരെയുള്ള ഇരുന്നൂറോളം സര്‍വീസുകളാണ് മുടങ്ങിയത്. തിരുവനന്തപുരത്ത് വിവിധ ഡിപ്പോകളില്‍ നിന്നായി മുപ്പതോളം സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ് ഇതിലേറെയും.മലബാർ മേഖലയിലെ സർവീസുകളെയും പിരിച്ചു വിദാൽ സാരമായി ബാധിച്ചിട്ടുണ്ട്.വയനാട്ടില്‍ ഒട്ടേറെ സര്‍വീസുകളാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വയനാട്ടിലെ എം പാനല്‍ കണ്ടക്ടര്‍മാരില്‍ 281 പേരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.കൊച്ചിയില്‍ പുലര്‍ച്ചെ മുതല്‍ ഓടേണ്ട 62 ല്‍ 24 ഓളം സര്‍വീസുകള്‍ മുടങ്ങി.കാസര്‍ഗോടും കോഴിക്കോടും 15 വീതവും മലപ്പുറത്ത് 10 ഉം പെരിന്തല്‍മണ്ണയില്‍ അഞ്ചും കണ്ണൂരില്‍ എട്ടും വയനാട്ടില്‍ 26 ഉം സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. അതേസമയം ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി നിര്‍ദേശിച്ചിട്ടുണ്ട്.