Kerala, News

തപാല്‍ വോട്ടിനെ ചൊല്ലി തര്‍ക്കം; അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു

keralanews dispute over postal vote counting in azhikode constituency has been stopped

കണ്ണൂര്‍: തപാല്‍ വോട്ടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അഴീക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ വി സുമേഷ് മുന്നിലാണ്.കെ എം ഷാജി 37 വോട്ടുകള്‍ക്ക് പിന്നില്‍ നിൽക്കുമ്പോഴാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മുസ്ലിം ലീഗിലെ കെ എം ഷാജിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എസ്ഡിപി ഐയ്ക്കു വേണ്ടി കെ കെ അബ്ദുല്‍ ജബ്ബാറും ബിജെപിക്കു വേണ്ടി കെ രഞ്ജിത്തുമാണ് മല്‍സരിക്കുന്നത്.അതേസമയം വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചപ്പോള്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ കണ്ണൂരില്‍ എല്‍ഡിഎഫ് കുതിക്കുകയാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ എല്‍ഡിഎഫ് ജില്ലയിലെ 11 മണ്ഡലങ്ങളില്‍ 10 മണ്ഡലങ്ങളിലും മുന്നേറ്റം തുടരുകയാണ്.തപാല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇരിക്കൂറില്‍ മാത്രമാണ് യുഡിഎഫിന് ലീഡ്.

Previous ArticleNext Article