Kerala, News

എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടൽ; കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം

keralanews dismissal of m panel workers severe crisis become severe in ksrtc

തിരുവനന്തപുരം:എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടലിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം.പിരിച്ചുവിടല്‍ നടപടിയെ തുടര്‍ന്ന് ആയിരത്തിലേറെ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്.യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്.തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകള്‍.ജോലിയില്‍ തുടരുന്ന ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അധികവേതനം നല്‍കിയിട്ടും താത്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരംജീവനക്കാര്‍  തയ്യാറാകാത്തതും പ്രതിസന്ധി രൂക്ഷമാക്കി.അതേസമയം പി എസ്‍ സി നിയമന ഉത്തരവ് നല്‍കിയ 4,051 ഉദ്യോഗാര്‍ത്ഥികളോട് നാളെ കെ എസ് ആര്‍ ടി സി ആസ്ഥാനത്തെത്താന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടര്‍ന്നാണ് നടപടി. 3,091 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

Previous ArticleNext Article