ഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിഷ രവിയെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡല്‍ഹി കോടതി മജിസ്‌ട്രേറ്റ് ദോവ് സഹോറ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.കോടതി നടപടികള്‍ക്കിടെ ദിഷ പൊട്ടിക്കരഞ്ഞു. ടൂള്‍ കിറ്റിലെ രണ്ടുവരി എഡിറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്നും കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുക എന്നേ അതുകൊണ്ട് ഉദ്ദേശിച്ചിരുന്നുള്ളൂ എന്നും ദിഷ കോടതിയില്‍ പറഞ്ഞു.എന്നാല്‍ നിരോധിത സംഘടന ഖലിസ്താന്‍ അനുകൂല സംഘടനകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് ആരോപിക്കുന്നു. വാട്‌സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കി ടൂള്‍ കിറ്റ് ഡോക്യുമെന്റ് തയ്യാറാക്കാന്‍ മുന്‍ കൈയ്യെടുത്തത് ദിശയാണെന്നാണ് പൊലീസ് വാദം.അതേസമയം ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം.ദിശയെ ഉടൻ വിട്ടയക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും കർഷക സംഘടനകളും രംഗത്ത് വന്നു.മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ പി ചിദംബരം, ദിഗ്‌വിജയ് സിംഗ്, പ്രിയങ്കഗാന്ധി, ശത്രുഘ്‌നൻ സിൻഹ, കപിൽ സിബൽ തുടങ്ങിയവരെല്ലാം ദിശയുടെ അറസ്റ്റിൽ അപലപിച്ചു.സംഭവത്തില്‍ പസ്യവിമര്‍ശനവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റ ന്ധുവും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകയുമായ മീന ഹാരിസ് രംഗത്തെത്തി.’ഇന്ത്യ ബീയിങ് സൈലന്‍സ്ഡ്’ എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വലിയ കാമ്ബയിനും ആരംഭിച്ചിട്ടുണ്ട്. തമിഴ്നടന്‍ നടന്‍ സിദ്ധാര്‍ഥ് ദിഷ രവിയുടെ അറസ്റ്റില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരായ നികൊളസ് ഡേവ്സ്, ആദം റോബര്‍ട്സ് അടക്കമുള്ളളവരും പ്രതിഷേധത്തില്‍ പങ്കുചേര്‍ത്തു.