
കണ്ണൂർ:കണ്ണൂരിൽ കളക്ടർ നഴ്സുമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു,വേതന വർദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരത്തെ നേരിടാൻ നഴ്‌സിംഗ് വിദ്യാർത്ഥികളെ ആശുപത്രികളിൽ ജോലിക്കു പ്രവേശിപ്പിക്കണമെന്ന കലക്ടറിന്റെ ഉത്തരവിനെതിരെ പരിയാരം സഹകരണ നഴ്‌സിംഗ് കോളേജ് വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധിച്ചിരുന്നു. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും വിദ്യാർഥികൾ അറിയിച്ചിരുന്നു.ബുധനാഴ്ച കണ്ണൂർ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.