കണ്ണൂർ:ജില്ലയിൽ പുഴാതി പ്രാഥമികാരോഗ്യ കേന്ദത്തിനു കീഴിൽ 13 വയസ്സുകാരിക്ക് ഡിഫ്തീരിയ ബാധ സ്ഥിതീകരിച്ചു.ഈ സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി കലക്റ്റർ മിർ മുഹമ്മദലി പറഞ്ഞു.ഡിഫ്തീരിയ ബാധയുള്ള രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്.രോഗി ഉപയോഗിച്ച തൂവാലകൾ,ഗ്ലാസ്സുകൾ തുടങ്ങിയവ ഉപയോഗിക്കുന്നതിലൂടെയും രോഗം പകരാം.രോഗാണുബാധയുണ്ടായി രണ്ടു മുതൽ അഞ്ചു ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷങ്ങൾ കണ്ടുതുടങ്ങും.പനി,ശരീര വേദന,വിറ,തൊണ്ടയിലെ ലിംഫ് ഗ്രന്ഥികളുടെ വീക്കം,കടുത്ത ശബ്ദത്തോടുകൂടിയുള്ള ചുമ,തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇതോടൊപ്പം തൊണ്ടയിൽ കാണുന്ന തുകൽ പോലെയുള്ള പാടയാണ് രോഗത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണം.ഡിഫ്തീരിയ ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷസമാനമായ ടോക്സിനുകളാണ് രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നത്.ഈ ടോക്സിൻ മറ്റ് അവയവങ്ങളെയും ബാധിച്ച് ഹൃദയ സ്തംഭനം,പക്ഷാഘാതം,വൃക്കരോഗം എന്നിവയ്ക്കും കാരണമാകും.പ്രതിരോധ കുത്തിവെയ്പ്പിലൂടെ തടയാവുന്ന രോഗമാണ് ഡിഫ്തീരിയ. അതുകൊണ്ടു തന്നെ ഇതുവരെ കുത്തിവെയ്പ്പ് എടുക്കാത്തവരും ഭാഗികമായി എടുത്തിട്ടുള്ളതുമായ ഏഴുവയസ്സിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിനായി രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
Kerala, News
ജില്ലയിൽ പുഴാതി പ്രാഥമികാരോഗ്യ കേന്ദത്തിനു കീഴിൽ 13 വയസ്സുള്ള കുട്ടിക്ക് ഡിഫ്തീരിയ ബാധ സ്ഥിതീകരിച്ചു
Previous Articleസിപിഎം-ലീഗ് സംഘർഷം;പുല്ലൂക്കരയിൽ പോലീസ് കാവൽ ശക്തമാക്കി