കൊല്ലം:കൊല്ലത്ത് വിദ്യാർത്ഥിക്ക് ഡിഫ്തീരിയ സ്ഥിതീകരിച്ചു.ഓച്ചിറയിലെ ഒരു മതപഠന സ്ഥാപനത്തിലെ 11 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.253 വിദ്യാര്‍ഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ഇതില്‍ ചില കുട്ടികള്‍ക്ക് പനിയുണ്ട്.അതില്‍ അഞ്ചുപേരുടെ തൊണ്ടയിലെ ശ്രവം സര്‍ക്കാര്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Kerala, News
കൊല്ലത്ത് വിദ്യാർത്ഥിക്ക് ഡിഫ്തീരിയ സ്ഥിതീകരിച്ചു
Previous Articleനെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ നിലപാട് കടുപ്പിച്ച് സിപിഐ