കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി കോടതി സെപ്റ്റംബർ രണ്ടു വരെ നീട്ടി.റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരുന്നു കോടതി നടപടികൾ പൂർത്തിയാക്കിയത്.അതെ സമയം റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.മുതിർന്ന അഭിഭാഷകനായ ബി.രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്.
Kerala
ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി
Previous Articleകാവ്യാ മാധവന് തന്നെ അറിയാമെന്ന് പൾസർ സുനി