കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജാമ്യം തേടി ഇത് രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നത്.നേരത്തെ ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ.ടി.തോമസ് തന്നെയാണ് ഇന്നും കേസ് പരിഗണിക്കുന്നത്.പുതിയ വാദമുഖങ്ങളുമായാണ് ഇന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ സമീപിക്കുക.ഇക്കുറി ജാമ്യം കിട്ടിയില്ലെങ്കിൽ ഓണാവധി കഴിഞ്ഞാകും പുതിയ ഹർജി നൽകുക.ജാമ്യ ഹർജിയിൽ ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പോലീസ് സത്യവാങ്മൂലത്തിലൂടെ മറുപടി നൽകും.മുൻപ് ജാമ്യ ഹർജി തള്ളാൻ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ ഇനി നിലനിൽക്കില്ലെന്നാണ് ദിലീപിന്റെ പ്രധാന വാദം.എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും.ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായി അന്വേഷണം തുടരുന്നു,ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് ക്‌ളീൻ ചിറ്റ് നൽകിയിട്ടില്ല എന്നീ കാര്യങ്ങളും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.
Kerala
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Previous Articleപ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷന്റെ സൂചന പണിമുടക്ക് തുടങ്ങി