Kerala, Technology

ഇ സേവനങ്ങൾ ജനകീയമാക്കാൻ കണ്ണൂരിൽ ഡിജിറ്റൽ രഥം പര്യടനം തുടങ്ങി

keralanews digital carriage (2)

കണ്ണൂർ : കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനും അതിന്റെ ഉപയോഗം പരിചയപ്പെടുത്തുന്നതിനുമായി ഡിജിറ്റൽ രഥം ജില്ലയിൽ പര്യടനം തുടങ്ങി. മാർച്ച് ആറുമുതൽ പതിനൊന്നു വരെയാണ് പര്യടന കാലാവധി.

ഏഴിന് രാവിലെ 10ന്‌ ചിറക്കുനി, ഉച്ചയ്ക്ക് രണ്ടിന് തലശ്ശേരി, എട്ടിന് രാവിലെ പത്തിന് കൂത്തുപറമ്പ്, ഉച്ചയ്ക്ക് രണ്ടിന് മട്ടന്നൂർ, ഒൻപതിന് രാവിലെ പത്തിന് പേരാവൂർ, ഉച്ചയ്ക്ക് രണ്ടിന് പയ്യാവൂർ, പത്തിന് രാവിലെ 10ന്‌  തളിപ്പറമ്പ്, ഉച്ചയ്ക്ക് രണ്ടിന് പിലാത്തറ, പതിനൊന്നിന് രാവിലെ പതിനൊന്നിന് പയ്യന്നൂർ എന്നിവിടങ്ങളിൽ വാഹനം ക്യാമ്പ് ചെയ്യും.

ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ആരംഭിച്ച ട്രൈഡി പദ്ധതിയുടെ ഭാഗമായി ആധാർ കാർഡ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നീ മുന്ന് ഐ ഡി കളും ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഇവിടെ  ഉണ്ടാവും. ഇതോടൊപ്പം പുതുതായി ആധാർ കാർഡ് എടുക്കാനും, എഡിറ്റു ചെയ്യുവാനും സൗകര്യമുണ്ട്. കണ്ണൂരിലെ പര്യടനത്തിന് ശേഷം ഡിജിറ്റൽ രഥം മാർച്ച് മുപ്പത്തി ഒന്നിന് കാസർഗോഡ് സമാപിക്കും.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *