Sports

ധർമശാല ഏകദിനം;ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി;പരാജയം ഏഴുവിക്കറ്റിന്‌

keralanews dharamsala odi sreelanka beat india for 7 wickets

ധർമ്മശാല:ആദ്യ ഏകദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി.ഇന്ത്യ ഉയർത്തിയ 113 റണ്‍സ് വിജയലക്ഷ്യം 29.2 ഓവർ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലങ്ക അടിച്ചുകൂട്ടി. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ലങ്ക 1-0ന് മുന്നിലെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിര ശ്രീലങ്കൻ ബൗളർമാരുടെ സംഹാര താണ്ഡവത്തിൽ തകർന്നടിയുകയായിരുന്നു. ലങ്കയ്ക്കായി ഉപുൽ തരംഗ 49 റൺസ് എടുത്തു.താരംഗ പുറത്തായശേഷം അഞ്ചലോ മാത്യൂസ്(25), നിരോഷൻ ഡിക്‌വെല്ല(26) എന്നിവർ ചേർന്നു ലങ്കയെ വിജയത്തിലേക്കു നയിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്എനിവർ ഓരോവിക്കറ്റ് നേടി.38.2 ഓവറിൽ ഇന്ത്യ കേവലം 112 റണ്‍സിന് എല്ലാവരും പുറത്തായി. മുൻനിര തകർന്നടിഞ്ഞ ഇന്ത്യയെ നൂറുകടത്തിതിന്‍റെ ക്രഡിറ്റ് ധോണിക്കു നൽകാം. 65 റണ്‍സുമായി പൊരുതിയ ധോണി മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനെങ്കിലും ശ്രമിച്ചത്. 17 ഓവറിൽ 29 റൺസ് എടുക്കുന്നതിനിടെ ഏഴുവിക്കറ്റുകൾ നഷ്ട്ടപെട്ട ഇന്ത്യയെ വാലറ്റത്തെ കൂട്ടുപിടിച്ച് ധോണി നൂറു കടത്തുകയായിരുന്നു.പത്തോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ലങ്കയുടെ ലക്മൽ നാല് വിക്കറ്റുകൾ പിഴുത്ത്.എട്ടാം വിക്കറ്റിൽ ഒത്തുചേർന്ന ധോണി-കുൽദീപ് യാദവ് സഖ്യമാണ് ഏകദിന ചരിത്രത്തിലെ ഏറ്റവും ചെറിയ സ്കോർ എന്ന നാണക്കേടിൽനിന്ന് (സിംബാബ്വെ- 35 റണ്‍സ്) ഇന്ത്യയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 41 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതിനാൽ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്.

Previous ArticleNext Article