കണ്ണൂർ:ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിരഗുളികകൾ നൽകി. വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉൽഘാടനം കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിൽ വിദ്യാർത്ഥിനി അഭിരാമി വേണുഗോപാലിന് അൽബാൻഡസോൾ ഗുളിക നൽകി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ദേശീയ വിരവിമുക്ത ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഒന്നുമുതൽ പത്തൊൻപതു വയസ്സ് വരെയുള്ള 640734 കുട്ടികൾക്ക് ഗുളിക നൽകി. വ്യാഴാഴ്ച ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് സമ്പൂർണ്ണ വിരവിമുക്ത ദിനമായ 15 ന് ഗുളിക നൽകും.
Kerala, News
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിരഗുളികകൾ നൽകി
Previous Articleസിപിഐ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി