മൂന്നാർ:ദേവികുളം സബ്കളക്റ്റർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അത്ഭുതകരമായാണ് സബ്കളക്റ്റർ വി.ആർ പ്രേംകുമാറും ഗൺമാനും രക്ഷപ്പെട്ടത്.മൂന്നാർ മറയൂർ റോഡിലായിരുന്നു അപകടം.കാർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.അപകടത്തിൽ കാർ പൂർണമായും തകർന്നു.കളക്റ്ററും ഗൺമാനും മാത്രമായിരുന്നു കാറിൽ ഉണ്ടായിരുന്നത്.ചിന്നാറിൽ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു ഇവർ.നിസാര പരിക്കേറ്റ ഇരുവരെയും ടാറ്റ ടീ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
Kerala
ദേവികുളം സബ്കളക്റ്റർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
Previous Articleകനത്ത മഴ;വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി