ശബരിമല:യുവതികൾ സന്നിധാനത്ത് പ്രവേശിച്ചതിനെ തുടർന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്തതിന് തന്ത്രി 15 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ദേവസ്വം ബോർഡ് നിർദേശം.തന്ത്രി നടയടച്ച സംഭവം സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് ദേവസ്വം ബോർഡ് പ്രെസിഡന്റ് പദ്മകുമാര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഭരണഘടന സ്ഥാപനമായ സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്നും അക്കാര്യത്തില്‍ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് പിന്നാലെ നടയടച്ച തന്ത്രി ശുദ്ധിക്രിയ നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു.
Kerala, News
ശബരിമല നടയടച്ച സംഭവത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് നല്കണമെന്ന് തന്ത്രിക്ക് ദേവസ്വം ബോർഡ് നിർദേശം
Previous Articleനെസ്ലെ കമ്പനിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം