Kerala, News

നാദാപുരത്ത് കോവിഡ് സ്ഥിരീകരിച്ചയാളുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു

keralanews destroy the fish shop of merchant identified with covid in nadapuram

കോഴിക്കോട്:നാദാപുരം തൂണേരിയില്‍ കോവിഡ് സ്ഥിരീകരിച്ചയാളുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു.ഇന്നലെ രാത്രിയാണ് കട തകര്‍ക്കപ്പെട്ടത്. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കടയുടെ ഷട്ടറും മത്സ്യവിൽപ്പനയ്ക്കായി തയാറാക്കിയിരുന്ന സ്റ്റാന്‍ഡുമാണ് തകര്‍ത്തത്.കോവിഡ് സ്ഥിരികരിച്ചതിനെത്തുടര്‍ന്ന് തൂണേരി, പുറമേരി , നാദാപുരം, കുന്നുമ്മല്‍, കുറ്റിയാടി, വളയം ഗ്രാമപഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയിലെ 40, 45, 46 വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചിരുന്നു. പുറമേരി ഫിഷ് മാര്‍ക്കറ്റ് , വടകര പഴയങ്ങാടി ഫിഷ് മാര്‍ക്കറ്റ് എന്നിവ അടച്ചുപൂട്ടി. കോവിഡ് സ്ഥീരീകരിക്കപ്പെട്ട വ്യക്തിയുമായി നേരിട്ട് സമ്പർക്കമുണ്ടായി എന്ന് വ്യക്തമായ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മല്‍ കുറ്റിയാടി, വളയം എന്നീ പഞ്ചായത്തുകളിലെ എല്ലാ ചില്ലറ മത്സ്യകച്ചവടക്കാരെയും 14 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Previous ArticleNext Article