Kerala, News

വിനോദയാത്രയ്ക്ക് മുൻപ് ടൂറിസ്റ്റ് ബസുമായി സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം;കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

keralanews dengerous stunt performance with tourist bus in kollam school ground motor vehicle department registered case

കൊല്ലം:വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബസ് സ്‌കൂള്‍ വളപ്പില്‍ അപകടകരമായ രീതിയില്‍ ഓടിച്ച്‌ അഭ്യാസപ്രകടനം.നിയമലംഘനം നടന്നത് കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍.ബസിനു പുറമെ കാറിലും ബൈക്കിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തി. വിനോദ യാത്രയ്ക്ക് പോകുന്നതിനു മുന്നോടിയായിട്ടായിരുന്നു അഭ്യാസപ്രകടനം. അപകടകരമായ രീതിയിലായിരുന്നു വാഹനങ്ങള്‍ ഓടിച്ചിരുന്നത്. വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് സ്‌കൂള്‍ അധികൃതരുടെ കൈയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. നിരവധി കുട്ടികള്‍ ഗ്രൗണ്ടില്‍ നില്‍ക്കുമ്ബോഴായിരുന്നു അഭ്യാസ പ്രകടനം.പ്ലസ്ടുവിന് വിനോദ യാത്ര പോകാന്‍ വിദ്യാര്‍ത്ഥികള്‍ വിളിച്ച ടൂറിസ്റ്റ് ബസാണ് അഭ്യാസ പ്രകടനം നടത്തിയത്.വാഹന ഉടമയ്‌ക്കെതിരെയും ഡ്രൈവര്‍ക്കെതിരെയും കേസ് എടുക്കുമെന്ന് മോട്ടോര്‍ വാഹന അധികൃതര്‍ അറിയിച്ചു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.വാഹനത്തിന്റ രജിസ്‌ട്രേഷന്‍ റദ്ദാക്കും എന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.23 നാണ് സംഭവം ഉണ്ടായത്. ടൂറിനു ശേഷം ബസ് എത്തിയാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കും. നിലവില്‍ ബസിന്റെ ഉടമയെ മോട്ടോര്‍ വാഹന വകുപ്പ് വിളിച്ചുവരുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുൻപ് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ക്യാമ്പസ്സിൽ വാഹനം ഇടിച്ച്‌ മരിച്ചശേഷം കര്‍ശനമായ നിയമങ്ങളാണ് ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്.

Previous ArticleNext Article