ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു.ഇന്ന് രാവിലെ ഒൻപതുമണിയോടുകൂടി നടന്ന ചടങ്ങിലാണ് ദീപക് മിശ്ര ഇന്ത്യയുടെ നാല്പത്തഞ്ചാമത് ചീഫ് ജസ്റ്റിസായി അധികാരമേറ്റത്.ജസ്റ്റിസ് ജെ.എസ് ഖേഹർ വിരമിച്ച ഒഴിവിലാണ് ദീപക് മിശ്ര സ്ഥാനമേൽക്കുന്നത്.നിർഭയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചും സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരുമെഴുന്നേറ്റ് നിൽക്കണമെന്ന് വിധിച്ചും വാർത്തകളിൽ ഇടം നേടിയ ജഡ്ജിയാണ് ദീപക് മിശ്ര.
India
ദീപക് മിശ്ര ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
Previous Articleഗുർമീത് സിംഗിന്റെ ശിക്ഷ ഇന്ന് വിധിക്കും