Kerala, News

സംസ്ഥാനത്ത് വീടുകളിലെ വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം

keralanews decision to increase the electricity rate for houses in kerala

തിരുവനന്തപുരം: വീടുകളുടെ വൈദ്യുതി നിരക്ക് വര്‍ധിക്കാന്‍ വൈദ്യുതി ബോര്‍ഡിന്‍റെ നിര്‍ദേശം. യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസവരെയാണ് കൂട്ടാൻ തീരുമാനം.അടുത്തവര്‍ഷവും നിരക്ക് ഉയരും.വീടുകളുടെ ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. വീടുകളുടെ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫേസ്, ത്രീഫേസ് എന്നിങ്ങനെ രണ്ടുതരത്തിലുണ്ടായിരുന്നത് നാലായി വിഭജിക്കും. സിംഗില്‍ ഫേസ് 30 രൂപയായിരുന്നു ഫിക്സഡ് ചാര്‍ജ്. സിംഗിള്‍ ഫേസിനെ 150 യൂണിറ്റുവരെയെന്നും 150 യൂണിറ്റിനു മുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കും. 150 യൂണിറ്റുവരെയുള്ളവര്‍ക്ക് ഈ വര്‍ഷം 75 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ.ത്രീഫേസിനെ 150 യൂണിറ്റുവരെയെന്നും അതിനുമുകളിലുള്ളവരെന്നും രണ്ടായി വിഭജിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. 150 യൂണിറ്റുവരെ 80 രൂപയായിരുന്നത് ഈവര്‍ഷം 90 രൂപയായും അടുത്തവര്‍ഷം 100 രൂപയായും വര്‍ധിക്കാന്‍ നിര്‍ദേശിക്കുന്നു. 150 യൂണിറ്റിനു മുകളിലുള്ളത് ഈ വര്‍ഷം 80-ല്‍ നിന്ന് 130 രൂപയായും അടുത്ത വര്‍ഷം 160 രൂപയായും ഉയര്‍ത്താനുമാണ് നിര്‍ദേശം. വ്യവസായ മേഖലയിലെ ഡിമാന്‍ഡ് ചാര്‍ജ് ഒരു കെവിഎ ലോഡിന് 300 രൂപയില്‍ നിന്ന് 600 രൂപയാക്കാനും അടുത്ത വര്‍ഷം 750 രൂപയാക്കാനുമാണ് നിര്‍ദേശം.

Previous ArticleNext Article