Kerala, News

സെക്രട്ടറിയേറ്റിലെയും രാജ്ഭവനിലെയും മുഴുവൻ ജീവനക്കാര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കാന്‍ തീരുമാനം

keralanews decision to give covid vaccine to entire staff of secretariat and rajbhavan

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെയും രാജ്ഭവനിലെയും മുഴുവന്‍ ജീവനക്കാര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കാന്‍ തീരുമാനം. ഇന്നും നാളെയും പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാകും വാക്സീന്‍ നല്‍കുക.തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒൻപത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വാക്സീനേഷന്‍ ക്യാമ്പ്. വാക്സീന്‍ സ്വീകരിക്കുന്നവര്‍ ഔദ്യോഗിക തിരിച്ചറിയല്‍ രേഖയും ആധാര്‍ കാര്‍ഡും കരുതണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവയ്പ്പെടുക്കാന്‍ എത്തുന്നവരില്‍ പലര്‍ക്കും വാക്സീന്‍ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മറ്റൊരു ദിവസം എത്തുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കേന്ദ്രത്തില്‍ പോയി വാക്സീന്‍ എടുക്കുകയോ ചെയ്യാന്‍ ആശുപത്രികളില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതായാണ് പരാതി.കോവിന്‍ ആപ്പില്‍ തുടരുന്ന സാങ്കേതിക തകരാര്‍ മൂലം പലരും തിരിച്ചറിയല്‍ രേഖകളുമായി നേരിട്ട് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥരും കുത്തിവയ്‌പ്പെടുക്കാനെത്തുന്നുണ്ട്. ഇതെല്ലാം കാരണം തിരക്ക് വളരെയേറെ കൂടിയ സാഹചര്യത്തിലാണ് പലരുടേയും വാക്സീനേഷന്‍ മാറ്റി വയ്ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.

Previous ArticleNext Article