Kerala, News

ഷഹല ഷെറിന്റെയും നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനം

keralanews decision to give 10lakhs rupees to the families of shahala sherin and navaneeth

തിരുവനന്തപുരം:ക്ലാസ് റൂമിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെയും ബാറ്റ് കൊണ്ടുളള അടിയേറ്റ് മരിച്ച നവനീതിന്റെയും കുടുംബത്തിന് 10 ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനം.വയനാട് ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച്‌ പാമ്പു കടിയേറ്റാണ് ഷഹല ഷെറിന്‍ മരിക്കുന്നത്. അധ്യാപകരുടെയും താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെയും അനാസ്ഥ മൂലം സമയത്ത് ചികിത്സ ലഭിക്കാതെയാണ് പെണ്‍കുട്ടി മരിച്ചത്.സ്‌കൂളില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ ബാറ്റായി ഉപയോഗിച്ച പട്ടിക കഷ്ണം അബദ്ധത്തില്‍ തലയില്‍ കൊണ്ടാണ് നവനീത് മരിച്ചത്. തലയ്ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.തലയ്ക്ക് പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു നവനീത്.

Previous ArticleNext Article