തിരുവനന്തപുരം: സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്ത് ബാറുകൾ തുറക്കാൻ മന്ത്രിസഭാ തീരുമാനം. പാതയോരങ്ങളിലെ ബാറുകൾ തുറക്കാൻ സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്യാനാണ് തീരുമാനം. കോർപറേഷൻ, നഗരസഭാ പരിധിയിലുള്ള റോഡുകളാണ് പുനർവിജ്ഞാപനം ചെയ്യുന്നത്. വിനോദ സഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കാനാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ പഞ്ചായത്തുകളെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. പാതകൾ ഡീനോട്ടിഫൈ ചെയ്യുന്നതോടെ മുന്നൂറോളം ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുമെന്നാണു കരുതപ്പെടുന്നത്.ദേശീയ-സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലം ഉണ്ടായിരിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ബാറുകൾ അടച്ചുപൂട്ടിയത്. ജൂലൈ ഒന്നിന് സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകൾ കൂടി തുറന്നിരുന്നു. 2014 മാർച്ച് 31 വരെ പ്രവർത്തിച്ചിരുന്ന, ത്രീ സ്റ്റാ റിനു മുകളിൽ പദവിയുള്ള നക്ഷത്ര ഹോട്ടലുകളുടെ ബാർ ലൈസൻസ് പുതുക്കി നൽകാനാണു സർക്കാർ തീരുമാനിച്ചത്.
Kerala
പാതയോരത്തെ മദ്യശാലകൾ തുറക്കാൻ തീരുമാനം
Previous Articleട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട സംഭവത്തിൽ യുവാവ് അറസ്റ്റിൽ