ഇസ്ലാമാബാദ്:പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് പർവേഷ് മുഷ്റഫിന് വധശിക്ഷ.പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ്കോടതി വധശിക്ഷ വിധിച്ചത്.മുഷറഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി വിധിച്ചിരുന്നു.വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി നല്‍കിയിരുന്നത്.അറസ്റ്റില്‍ ഭയന്ന് പാകിസ്ഥാന്‍ വിട്ട മുഷറഫ് ഇപ്പോള്‍ ദുബായിലാണുള്ളത്. വധശിക്ഷയ്‌ക്കെതിരെ മുഷറഫ് അപ്പീല്‍ നല്‍കിയിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലല്ലാതെ നടത്തിയ വിചാരണ റദ്ദാക്കണമെന്നും, ശാരീരിക അവശതകള്‍ മാറുന്നത് വരെ കേസില്‍ വിചാരണ നടത്തരുതെന്നുമാണ് മുഷറഫ് കോടതിയെ അറിയിച്ചിരിക്കുന്നത്.