Kerala, News

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

keralanews death of vismaya husband kiran kumar dismissed from service

തിരുവനന്തപുരം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. കേരള സിവില്‍ സര്‍വീസ് ചട്ടം എട്ടാം വകുപ്പ് അനുസരിച്ചാണ് നടപടി. കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ ജോലി ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാല്‍ പെന്‍ഷന്‍ ലഭിക്കാനും അര്‍ഹത ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.വകുപ്പ് തല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ കിരണിനെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കിരണിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നത്.

Previous ArticleNext Article