തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് പ്രകാശ് തമ്പിയെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.സ്വര്‍ണ്ണക്കടത്ത് കേസില്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രകാശ് തമ്പിയുടെ മൊഴിയെടുക്കാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ നിര്‍ണ്ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ബാലഭാസ്‌ക്കറിന്റെ മരണത്തിന് ശേഷം താന്‍ കൊണ്ടുപയി പരിശോധിച്ചെന്ന് പ്രകാശ് തമ്പി ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചിരുന്നു.തമ്പി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് കടയുടമ ഷംനാദിനെയും ചോദ്യം ചെയ്തിരുന്നു.ക്യാമറ സ്ഥാപിച്ച ജീവനക്കാരുമായി എത്തി പ്രകാശ് തമ്പി ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചതെന്നും ഷംനാദ് മൊഴി നല്‍കിയിരുന്നു.എന്നാൽ ഈ മൊഴി പിന്നീട് ഷംനാദ് മാറ്റിപ്പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാശ് തമ്പി എടുത്തിട്ടില്ലെന്നാണ് ഷംനാദ് പിന്നീട് പറഞ്ഞത്.ഡിവൈഎസ്പി മാത്രമാണ് അന്വേഷണത്തിനായി ദൃശ്യങ്ങള്‍ ശേഖരിച്ചതെന്നും പ്രകാശ് തമ്പിയെ അറിയില്ല, കടയില്‍ വന്നിട്ടില്ലെന്നുമാണ് പിന്നീട് ഷംനാദ് മൊഴി നല്‍കിയത്.