തിരുവനന്തപുരം:ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.മൊഴികളിലെ വൈരുധ്യം ഇല്ലാതാക്കാനാണ് രഹസ്യ മൊഴി എടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.ഇതിനായി ക്രൈംബാഞ്ച് തിരുവനന്തപുരം മജിസ്ടേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പിക്കും. ക്രൈംബാഞ്ചിന്റെ ആവശ്യപ്പകാരം മജിസ്ടേറ്റ് രഹസ്യമൊഴി രേഖപെടുത്തും.അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആണോ അര്ജുന് ആണോ എന്നതിനടക്കം സാക്ഷി മൊഴികളില്‍ വൈരുധ്യമുണ്ട്. വാഹനം ഓടിച്ചിരുന്നത് താന്‍ ആണെന്ന് അര്ജുന് ആദ്യം മൊഴി നല്‍കിയെങ്കിലും പിന്നീട് മാറ്റി പറഞ്ഞിരുന്നു.വാഹനം ഓടിച്ചിരുന്നത് അര്ജുന് ആണെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കിയിരുന്നു.എന്നാല്‍ അപകടം നടന്ന സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയവരുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടായതിനെ തുടര്‍ന്നാണ് സാക്ഷികളുടെ രഹസ്യ മൊഴിയെടുക്കന്നതിനുള്ള സാധ്യതകള്‍ അന്വേഷണ സംഘം തേടുന്നത്.അതേസമയം പ്രകാശ് തമ്പി ഉള്‍പ്പെട്ട സ്വര്‍ണ കടത്ത് കേസിലെ വിവരങ്ങളും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നുണ്ട്. ബാലഭാസ്കറിന്റെ പ്രോഗ്രാം മനേജര്‍മാരായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണ കടത്ത് കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് വിവരങ്ങള്‍ ഡിആര്‍ഐയുടെ പക്കല്‍ നിന്നും ക്രൈംബ്രാഞ്ച് ശേഖരിക്കുന്നത്.
Kerala, News
ബാലഭാസ്ക്കറിന്റെ മരണം;ക്രൈം ബ്രാഞ്ച് സാക്ഷികളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
Previous Articleസംസ്ഥാനത്ത് ജൂൺ 18 ന് വാഹന പണിമുടക്ക്