ആലപ്പുഴ:സെൽഫി എടുക്കുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്നും കടലിൽ വീണ് കാണാതായ രണ്ടര വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി.പാലക്കാട് കിഴക്കഞ്ചേരി കൊഴുക്കുള്ളി ലക്ഷ്മണന് – അനിത മോൾ ദമ്പതികളുടെ ഇളയ മകന് ആദികൃഷ്ണയുടെ മൃതദേഹമാണ് ലഭിച്ചത്.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.തൃശൂരില്‍ നടന്ന വിവാഹത്തില്‍ പങ്കെടുത്തശേഷം ആലപ്പുഴ ഇന്ദിര ജങ്ഷനിലെ ബന്ധുവായ ചാത്തനാട് രാജി സദനത്തിലെ ബിനുവിെന്റ വീട്ടില്‍ എത്തിയതായിരുന്നു അനിതയും കുടുംബവും.ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെ ഉച്ചഭക്ഷണത്തിനുശേഷം ബിനു വാഹനത്തില്‍ അനിതയെയും കുട്ടികളെയും കൂട്ടി ആലപ്പുഴ ബീച്ചില്‍ എത്തി. വിജയാപാര്‍ക്കിന് സമീപം എത്തിയ ഇവരെ പൊലീസ് കടല്‍ തീരത്തേക്ക് പോകാന്‍ അനുവദിച്ചില്ല. വാഹനവുമായി ഇവര്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപത്തെ വില്ലേജ് ഓഫിസിന് പടിഞ്ഞാറ് ആളൊഴിഞ്ഞ ഭാഗത്ത് എത്തി.ബിനു വാഹനം പാര്‍ക്ക് ചെയ്യാന്‍ പോയസമയം അനിത കുട്ടികളുമായി തീരത്തേക്ക് പോയി. ഈസമയം കടല്‍ പ്രക്ഷുബ്ധമായിരുന്നു. തീരത്തുനിന്ന് കുട്ടികളുമായി സെല്‍ഫി എടുക്കുന്നതിനിടെ എത്തിയ കൂറ്റന്‍ തിരയില്‍ പെട്ട് നാലുപേരും കടലിലേക്ക് വീണു. കരച്ചില് കേട്ട് ബിനു എത്തി അനിതമോളെയും ആദികൃഷ്ണയുടെ സഹോദരനും അനിതയുടെ സഹോദരെന്റ മകനെയും രക്ഷിച്ചു. അനിതമോളുടെ ൈകയില്‍നിന്ന് ആദികൃഷ്ണ തിരയില്‍പെട്ട് കാണാതാവുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫോണ്‍, കാറിെന്റ താക്കോല്‍ എന്നിവയും നഷ്ടമായി.പൊലീസും ലൈഫ് ഗാര്‍ഡും അഗ്നിരക്ഷാ സേനയും മത്സ്യത്തൊഴിലാളികളും ആദ്യ ദിവസം തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ തിരയും ഒഴുക്കും കാരണം കണ്ടെത്താന്‍ സാധിച്ചില്ല. തിങ്കളാഴ്ച അഗ്നിശമന സേന, കോസ്റ്റല്‍ പൊലീസ്, സൗത്ത് പൊലീസ്, കുട്ടിയുടെ ബന്ധുക്കള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ വള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ ഒഴുക്കും തിരയും തടസ്സമാവുകയായിരുന്നു.