Kerala, News

സംസ്ഥാനത്ത് ഈ മാസം ഒൻപതിന് ദളിത് സംഘടകളുടെ ഹർത്താൽ

keralanews dalith organaisations announced harthal on 9th of this month in the state

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം ഒൻപതിന് ദളിത് സംഘടകളുടെ ഹർത്താൽ.ദളിത് സംഘടനകളുടെ സംയുക്ത സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണു ഹർത്താൽ.പാൽ,പത്രം,മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി,അഖില കേരള ചേരമർ ഹിന്ദുമഹാസഭ,പ്രത്യക്ഷ രക്ഷാ ദൈവസഭ,നാഷണൽ ദളിത് ലിബറേഷൻ ഫ്രണ്ട് ,ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് ,കേരള ചേരമർ സംഘം,സോഷ്യൽ ലിബറേഷൻ ഫ്രണ്ട്, ബഹുജൻ സമാജ് പാർട്ടി,ദ്രാവിഡ വർഗ ഐക്യമുന്നണി തുടങ്ങിയവയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.ഉത്തരേന്ത്യയിലെ ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതരെ വെടിവച്ചുകൊന്നതു സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുക,കൊലക്കുറ്റത്തിനു കേസെടുക്കുക,കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നല്കുക,പട്ടികജാതി-പട്ടികവർഗ പീഡന നിരോധിത നിയമം പൂർവ സ്ഥിതിയിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

Previous ArticleNext Article