Kerala, News

തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു; ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

keralanews cyclone forms off tamil nadu coast thundershowers are expected in the state till october 26

തിരുവനന്തപുരം:തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.ഒക്ടോബര്‍ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നിലവില്‍ കോമോരിനു (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കാരണം മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുകയാണ്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി 2 ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഇതു ന്യൂനമര്‍ദമാകാനുള്ള സാധ്യത ഇതുവരെയില്ല.ഒക്ടോബര്‍ 22 മുതല്‍ 28 വരെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെ വയനാട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ 26ഓടെ തുലാവര്‍ഷം ആരംഭിക്കാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. അതേസമയം, ജലനിരപ്പ് വീണ്ടും ഉയര്‍ന്നതിനാല്‍ ഇടുക്കി ഡാമില്‍ ഇന്നലെ രാത്രി വീണ്ടും റെഡ് അലര്‍ട്ട് പ്രഖാപിച്ചു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം.ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്ബോള്‍ 2398.08 അടി ആയിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി 2398.30 അടി ആയി ഉയര്‍ന്നു. പുതുക്കിയ റൂള്‍ കര്‍വ് പ്രകാരം നിലവില്‍ ഇടുക്കി ഡാമില്‍ അനുവദിനീയമായ ജലനിരപ്പ് 2399.31 അടിയാണ്. ഈ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മുല്ലപെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. 135.10 അടിയണ് ഇപ്പോള്‍.

Previous ArticleNext Article