India, News

എംഫന്‍ ചുഴലിക്കാറ്റ് ഇന്നുച്ചയോടെ തീരം തൊടും;ഭീതിയോടെ സംസ്ഥാനങ്ങൾ

keralanews cyclone amphan hit the coast today afternoon alert in states

തിരുവനന്തപുരം:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട സൂപ്പര്‍ സൈക്ലോണ്‍ എംഫന്‍ ഇന്ന് ഉച്ചയോടെ തീരം തൊടും.പശ്ചിമ ബംഗാളിലും ബംഗ്ലാദേശിനും ഇടയില്‍ കാറ്റ് ആഞ്ഞുവീശുമെന്നാണ് കണക്കുകൂട്ടല്‍. 275 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഒഡീഷ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ എംഫന്റെ പ്രതിഫലനമായി ശക്തമായ കാറ്റ് വീശുന്നുണ്ട്.ഒഡീഷയുടെ തീരത്തേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ദിശ വടക്കു കിഴക്കുമാറി ഇന്ത്യയുടെ കിഴക്കന്‍ തീരത്തിന് സമാന്തരമായി വടക്കു കിഴക്ക് ദിശയിലാണ് നിലവില്‍ സഞ്ചാരപഥം. പശ്ചിമ ബംഗാളിലെ ദിഗ തീരത്തിനും ബംഗ്ലാദേശിലെ ഹാതിയ ദ്വീപിനും ഇടയിലാണ് കാറ്റം തീരം തൊടുക.175 കിലോമീറ്റര്‍ വേഗത ഈ ഘട്ടത്തിലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ബംഗാളിലെ ഈസ്റ്റ് മേദിനിപൂര്‍, വെസ്റ്റ് മേദിനിപൂര്‍, കൊല്‍ക്കത്ത, ഹൗറ, ഹൂഗ്ലി, നോര്‍ത്ത് 24 പര്‍ഗനാസ്, സൗത്ത് 24 പര്‍ഗനാസ് ജില്ലകളില്‍ എംഫന്‍ നാശം വിതച്ചേക്കുമെന്നാണ് ആശങ്ക.ഒഡീഷ, ബംഗാള്‍ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ നിന്ന് പതിനഞ്ച് ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ദുരന്തനിവാരണ സേനയുടെ 37 കമ്പനി മേഖലയില്‍ ക്യാമ്പ് ചെയ്യുകയാണ്.

Previous ArticleNext Article