തിരുവനന്തപുരം: റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം കേരള പൊലീസിനു കീഴിലെ ‘സൈബർ ഡോം’ മുന്‍കൂട്ടി കണ്ടെന്നു സൈബർ ഡോം മേധാവി ഐജി മനോജ് എബ്രഹാം. ഇതിനു വേണ്ടി സൈബർ ഡോമിൽ റാൻസംവെയർ സ്കൂൾ ആരംഭിച്ചു നിരീക്ഷണം തുടങ്ങിയിരുന്നു. റാൻസംവെയർ ആക്രമണം തടയാൻ രാജ്യത്തെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന് മനോജ് എബ്രഹാം പറഞ്ഞു.
പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ ഏതു രാജ്യത്തും ആക്രമണം നടത്താമെന്നു മുൻകൂട്ടി കണ്ടാണ് സൈബർ ഡോം റാൻസംവെയർ സ്കൂൾ ആരംഭിച്ചത്. മനോജ് എബ്രഹാം പറയുന്നു.
മാസങ്ങൾക്കു മുമ്പു തന്നെ റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം സൈബർ കുറ്റവാളികൾ ആരംഭിച്ചിരുന്നു. ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ.