Kerala, News

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ സൈബർ ക്രൈം പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു

keralanews cyber crime police arrested the accused in online cheating case from delhi

തിരുവനന്തപുരം:കവടിയാർ സ്വദേശിനിയിൽ നിന്നും 25000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി ഡൽഹിയിൽ പിടിയിൽ.തിരുവനന്തപുരം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്ത കേസിലെ പ്രതി തമിഴ്‌നാട് സ്വദേശിയും ഡൽഹിയിൽ സ്ഥിര താമസക്കാരനുമായ സുരേഷിനെയാണ് സൈബർ ക്രൈം പോലീസ് ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.ബാങ്കിൽ നിന്നാണെന്നും ക്രെഡിറ്റ് കാർഡിന് 25000 രൂപ ബോണസ് പോയിന്റ് ലഭിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്നും ഒ ടി പി നമ്പർ കൈവശപ്പെടുത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായ സൂചന ലഭിച്ച പോലീസ് ഡൽഹിയിലെത്തി.എന്നാൽ രണ്ടുലക്ഷത്തിലധികം പേർ താമസിക്കുന്ന കോളനിയിൽ നിന്നും പ്രതിയെ കണ്ടെത്തൽ ദുഷ്ക്കരമായിരുന്നു.പച്ചക്കറിക്കച്ചവടക്കാരായും സ്വകാര്യ ബാങ്കിന്റെ എടിഎം പ്രചാരകരായും വേഷംമാറിച്ചെന്ന അന്വേഷണ ഉദ്യോഗസ്ഥർ അവിടെ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.പിന്നീട് സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് പ്രതിയെ തിരിച്ചറിഞ്ഞ അന്വേഷണ ഉദ്യോഗസ്ഥർ ഡൽഹി പോലീസ് പോലും കയറിച്ചെല്ലാൻ മടിക്കുന്ന കോളനിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Previous ArticleNext Article