തിരുവനന്തപുരം: നോട്ടില്ലാത്തതിനാല്‍ ക്ഷേമപെന്‍ഷന്‍ വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ ട്രഷറികളിലെ നോട്ടുക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന ബാങ്കുകളില്‍ അടയ്ക്കുന്ന പണത്തിന്റെ പകുതിയെങ്കിലും നോട്ടുകളായി അതതുദിവസം ട്രഷറിക്ക് നല്‍കണമെന്ന് ധനവകുപ്പ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. യോഗ തീരുമാനം ബാങ്ക് മേധാവികളെ അറിയിച്ചു.
ലോട്ടറിവകുപ്പും ബിവറേജസ് കോര്‍പ്പറേഷനും ദിവസേന 50 കോടി രൂപയോളം ബാങ്കുകളില്‍ അടയ്ക്കുന്നുണ്ടെങ്കിലും ദിവസങ്ങള്‍ക്കുശേഷം ഈ പണം ട്രഷറിയിലേക്ക് മാറ്റുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. തിങ്കളാഴ്ചയ്ക്കകം ബാങ്കുകള്‍ ഇത് പാലിച്ചില്ലെങ്കില്‍ ഈ സ്ഥാപനങ്ങളുടെ പണം നേരിട്ട് ട്രഷറികളില്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കും.