ക്യൂബ: ഒരു രാജ്യത്തെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ഇടതുപക്ഷ നേതാവായ ഫിഡൽ കാസ്ട്രോ തന്റെ രാജ്യത്തെയും ജനതയെയും തനിച്ചാക്കി യാത്രയായി.
ക്യൂബൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ അദ്ദേഹത്തിന്റെ ഇളയ സഹോദരനും ഇപ്പോഴത്തെ പ്രസിഡണ്ടുമായ റൗൾ കാസ്ട്രോയാണ് മരണവിവരം സ്ഥിരീകരിച്ചത്.
1959 മുതൽ തുടർച്ചയായ 49 വർഷം ക്യൂബയെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ നയിച്ച വിപ്ലവ നായകന് എന്നും തന്റെ ജനതയുടെ പൂർണ്ണ പിന്തുണയാണ് അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളുടെ നിസ്സകരണവും സ്വന്തം രാജ്യത്തിലെ കാർഷീക ആരോഗ്യ സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്യാൻ അധികാരത്തിലിരുന്ന അവസാന നിമിഷം വരെ അദ്ദേഹത്തെ തുണച്ചത്.
വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശനങ്ങളെ തുടർന്ന് ഏറെ നാളായി പൊതുവേദികളിൽ നിന്നും വിട്ട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഫിഡൽ കാസ്ട്രോ.