ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. മുരളി വിജയ് തന്റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണ് ഹൈദരാബാദില്‍ നേടിയത്. ഇന്ത്യ 86 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു. ഓപ്പണര്‍ മുരളി വിജയിക്ക് പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ചുറി കണ്ടെത്തി.ആദ്യ ഓവറില്‍ തന്നെ ലോകേഷ് രാഹുലിനെ നഷ്ടമായ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത് മുരളി വിജയിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്നാണ്. ഇരുവരും രണ്ടാം വിക്കറ്റില്‍ 50 ഓവറില്‍ 178 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. പൂജാര 177 പന്തില്‍ 83 റണ്‍സ് നേടി മെഹ്ദിമിറാസിന്റെ പന്തില്‍ പുറത്താകുകയായിരുന്നു. ഓപ്പണറായി ഇറങ്ങി ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോർഡ് മുരളി വിജയ് നേടി. 12 ഫോറും ഒരു സിക്സും മുരളി വിജയിയുടെ ബാറ്റില്‍ നിന്ന് പിറന്നു
ഇന്ത്യന്‍ ടീം: മുരളി വിജയ്, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യെ രഹാനെ, വൃദ്ധിമാന്‍ സാഹ, ആര്.അശ്വിന്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ.