
മുതുകുളം:സി.പി.എം. ബീഫ് ഫെസ്റ്റ് നടത്തിയ സ്ഥലത്ത് ബി.ജെ.പി ചാണകവെള്ളം തളിച്ച് പാല്‍പ്പായസ ഫെസ്റ്റ് നടത്തി.ഞായറാഴ്ച വൈകീട്ട് സി.പി.എം. മുതുകുളം ലോക്കല്‍ കമ്മിറ്റി കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാട്, ബീഫ് രാഷ്ട്രീയം എന്നിവയ്ക്കെതിരേ ഹൈസ്കൂള്‍ ജങ്ഷനില്‍ പൊതുസമ്മേളനവും ബീഫ് ഫെസ്റ്റും നടത്തിയിരുന്നു.പകരമായാണ് തിങ്കളാഴ്ച വൈകീട്ട് ഹൈസ്കൂള്‍ ജങ്ഷനില്‍ത്തന്നെ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പാല്‍പ്പായസ ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്നോടിയായി പ്രകടനവുമുണ്ടായിരുന്നു. ഹൈസ്കൂള്‍ ജങ്ഷന്‍മുതല്‍ പാണ്ഡവര്‍കാവ് ജങ്ഷന്‍വരെയും തിരിച്ചുമായിരുന്നു പ്രകടനം.തുടക്കംമുതല്‍ ഒടുക്കംവരെ ചാണകവെള്ളം തളിച്ചാണ് പ്രകടനം കടന്നുപോയത്.അതിനുശേഷം ബി.ജെ.പി. ജില്ലാകമ്മിറ്റിഅംഗം ജി.ഗോപിനാഥനുണ്ണിത്താനാണ് പാല്‍പ്പായസ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്.