തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗം.ലോക്ഡൗണ്‍ നീട്ടണമോയെന്നതു സംബന്ധിച്ച് കേന്ദ്ര നിര്‍ദേശം വന്നതിനു ശേഷം ആലോചിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഈ മാസം പത്തിന് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. പതിമൂന്നിന് ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്ലാ നിയന്ത്രണങ്ങളും ഒറ്റയടിക്ക് പിന്‍വലിക്കാതെ ഘട്ടം ഘട്ടമായി ഇളവുവരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സാലറി ചലഞ്ചിന്റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല.തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ അതിര്‍ത്തിയില്‍ കര്‍ശന പരിശോധന നടത്തും. പച്ചക്കറി പഞ്ചായത്ത് തലത്തില്‍ സംഭരിക്കാനും തീരുമാനമായി.