തിരുവനന്തപുരം:കോവിഡ് മൂന്നാം തരംഗ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.കുട്ടികളെ സുരക്ഷിതരാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഈ പ്രായക്കാര്‍ ഉള്‍പ്പെടെ എല്ലാ കുട്ടികളെയും മറ്റുള്ളവരുമായുള്ള സമ്പർക്കത്തിൽ നിന്ന് ഒഴിവാക്കണം.
മറ്റു നിര്‍ദേശങ്ങള്‍:
- പലചരക്കു കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ കുട്ടികളെ അയയ്ക്കരുത്.
- ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ പങ്കുവയ്ക്കരുത്.
- അയല്‍പക്കത്തെ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക.
- മുതിര്‍ന്നവര്‍ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക.
- ബന്ധുവീടുകളും ആശുപത്രികളും സന്ദര്‍ശിക്കാന്‍ പോകുമ്പോൾ കുട്ടികളെ ഒപ്പം കൂട്ടരുത്.
- പനി, ഗന്ധം അനുഭവപ്പെടാതിരിക്കുക, ക്ഷീണം എന്നീ അവസ്ഥകളില്‍ കുട്ടികളെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുക.
- മറ്റു വീടുകളില്‍ ട്യൂഷന് അയയ്ക്കാതിരിക്കുക.
- കുട്ടികള്‍ക്കുള്ള അത്യാവശ്യ മരുന്നുകള്‍ വീടുകളില്‍ കരുതുക.
- വീട്ടിലെ 18 വയസ്സു കഴിഞ്ഞവരെല്ലാം വാക്‌സീന്‍ സ്വീകരിക്കുക.
- സമ്പർക്ക പട്ടികയിലുള്ളവര്‍, കോവിഡ് പോസിറ്റീവായവര്‍, ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ കുട്ടികളുമായി ഒരുവിധ സമ്പർക്കവും പുലര്‍ത്താതിരിക്കുക.
- വിവാഹം, മരണം, പൊതുചടങ്ങുകള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്.