Kerala, News

വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന് പരാതി;കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു

keralanews covid test in fake name police case against k s u state president k m abhijith

തിരുവനന്തപുരം:വ്യാജ പേരിൽ കോവിഡ് പരിശോധന നടത്തിയെന്ന് പരാതിയിൽ കെ.എസ്. യു സംസ്ഥാന അധ്യക്ഷൻ കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു.പോത്തന്‍കോട് പഞ്ചായത്തിന്‍റെ പരാതിയിലാണ് കേസ്. അഭിജിത്ത് നിയമലംഘനം നടത്തിയതായാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  നൽകിയ പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിന്‍റെ പരാതി.എന്നാല്‍ ചില കേന്ദ്രങ്ങൾ വ്യാജപ്രചാരണങ്ങൾ പടച്ചുവിടുകയാണെന്നും പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്‍റിനു രാഷ്ട്രീയതാല്പര്യമാണെന്നുമാണ് അഭിജിത്തിന്‍റെ പ്രതികരണം. സുഹൃത്താണ് പേര് നല്‍കിയതെന്നും അതാണ് പേര് തെറ്റായി വരാന്‍ കാരണമെന്നും അഭിജിത്ത് വ്യക്തമാക്കി.

Previous ArticleNext Article