തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത അധ്യയന വർഷവും സ്കൂളുകൾ തുറക്കാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്.പുതിയ അധ്യയന വര്‍ഷവും ആദ്യം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും.അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ വന്ന ശേഷമെടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് രണ്ടാം തരംഗത്തില്‍ ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനമാണോ കേരളത്തിലെന്നറിയാന്‍ പരിശോധനകളും ആരംഭിച്ചു. കരുതല്‍ തുടരണമെന്നാണ് പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം.ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പ്രധാന പരിഗണന നല്‍കുന്നത് എസ്‌എസ്‌എല്‍സ്-പ്ലസ് ടു പരീക്ഷകള്‍ തീര്‍ത്ത് ജൂണോടെ ഫലം പ്രഖ്യാപിക്കുന്നതിനാണ്. മെയ് 14 മുതല്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷാ മൂല്യനിര്‍ണ്ണയം. മെയ് അഞ്ച് മുതല്‍ ജൂണ്‍ 10 വരെയാണ് പ്ലസ് ടു മൂല്യനിര്‍ണ്ണയം.