Kerala, News

രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റിന് ഇന്ന് തുടക്കമാകും

keralanews covid patients incresing rapid test start from today

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റിന് ഇന്ന് തുടക്കമാകും. ഒരാഴ്ച 15,000 പരിശോധനയാണ് നടത്താനുദ്ദേശിക്കുന്നത്. സമ്പർക്കത്തിലൂടെ രോഗബാധയേൽക്കുന്നവരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് റാപ്പിഡ് ആന്റിബോഡി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുള്ള പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആയിരം കിറ്റുകള്‍ വീതം ഉപയോഗിക്കാനും, മറ്റുജില്ലകളില്‍ 500 കിറ്റുകള്‍ ഉപയോഗിക്കാനുമാണ് ഇപ്പോഴത്തെ തീരുമാനം.റാപ്പിഡ് പരിശോധനയ്ക്കായി ഒരു ലക്ഷം കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്.ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എത്തിയത്. നാല്‍പതിനായിരം കിറ്റുകള്‍ കൂടി ഉടന്‍ എത്തും.റാപ്പിഡ് പരിശോധനയുടെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, പൊലീസുകാര്‍, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെയാകും ഉള്‍പ്പെടുത്തുക. ഇവര്‍ക്കൊപ്പം ആള്‍ക്കാരുമായി അടുത്തിടപഴകുന്ന മറ്റുള്ളവരെയും പരിശോധിക്കും.രക്ത പരിശോധനയിലൂടെ കൊവിഡ്ബാധ തിരിച്ചറിയുന്ന പരിശോധനയാണ് ആന്റിബോഡി ടെസ്റ്റ്.വളരെ എളുപ്പത്തില്‍ ഫലം ലഭ്യമാകും.വിരല്‍ തുമ്പിൽ നിന്ന് രക്തമെടുത്തുള്ള പരിശോധനയില്‍ ഫലമറിയാന്‍ 20 മിനിറ്റില്‍ താഴെമാത്രം മതി. വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ വൈറസിനെതിരെ ശരീരത്തില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കും.മുൻപ്  രോഗബാധയുണ്ടായോ എന്നും ഈ ആന്റിബോഡി പരിശോധനയിലൂടെ തിരിച്ചറിയാം.

Previous ArticleNext Article