കണ്ണൂർ: പേരാവൂരിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ കോവിഡ് രോഗിയായ യുവാവ് തൂങ്ങി മരിച്ചു മണത്തണ കുണ്ടം കാവ് കോളനിയിലെ തിട്ടയില്‍ വീട്ടില്‍ ചന്ദ്രേഷിനെ (28)യാണ് ശനിയാഴ്‌ച്ച പുലര്‍ച്ചെ ശൗചാലയത്തിന് സമീപത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് വീട്ടില്‍ ചികിത്സയിലായിരുന്നു വെള്ളിയാഴ്‌ച്ച രാത്രി ഒന്‍പതു മണിയോടെയാണ് ഇയാളെ പേരാവൂര്‍ സി.എഫ് എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചത്.മൃതദേഹം പേരാവുര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. കുണ്ടേം കാവ് കോളനിയിലെ ചന്ദ്രന്‍ -സുമതി ദമ്പതികളുടെ മകനാണ്. രേഷ്മ, രമിത, രമ്യ എന്നിവര്‍ സഹോദരങ്ങളാണ്.