India, Kerala, News

കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം; കേരളം അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്

keralanews covid delta plus variant central government warns three states including kerala

പാലക്കാട്:തീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ പ്ലസ് കൊവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് കേരളമടക്കമുള്ള മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കാനും കര്‍ശനമായി ക്വാറന്റൈന്‍ പാലിക്കുന്നത് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.കേരളത്തില്‍ പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് നിലവില്‍ ഡെല്‍ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് എത്തുന്നത്.മധ്യപ്രദേശിലെ ഭോപ്പാലിലാണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വന്ന് ഭേദമായ 65കാരിയിലായിരുന്നു രോഗബാധ കണ്ടെത്തിയത്. ഇവര്‍ രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചിരുന്നു.

Previous ArticleNext Article