തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്. 22 ക്ഷേത്ര ജീവനക്കാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 46 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്‌ചത്തേക്കാണ് ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹം, തുലാഭാരം ഉള്‍പ്പടെയുളള ചടങ്ങുകള്‍ക്കും പൂര്‍ണമായും വിലക്കുണ്ടാകും. എന്നാല്‍ ഇന്ന് നടത്താന്‍ നിശ്‌ചയിച്ചിരിക്കുന്ന വിവാഹങ്ങള്‍ നടത്തും. ക്ഷേത്രത്തിന് അകത്തെ പൂജാ കര്‍മ്മങ്ങളില്‍ മാറ്റമുണ്ടാകില്ല. അത്യാവശ്യം ജീവനക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ക്ഷേത്ര പരിസരവും ഇനര്‍റിംഗ് റോഡും പൂര്‍ണമായും നിയന്ത്രിത മേഖലയാക്കിയിട്ടുണ്ട്. അടുത്ത മാസം മുതല്‍ എല്ലാ മാസവും ജീവനക്കാര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്.
Kerala, News
22 ജീവനക്കാര്‍ക്ക് കൂടി കൊവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല
Previous Articleഫൈസര്‍ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് യുഎസിലും അനുമതി