India, Kerala, News

രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ്; പകുതിയോളം കേസുകളും കേരളത്തില്‍

keralanews covid confirmed in 87,000 people who took two doses of vaccine in the countryabout half of the cases are in kerala

ന്യൂഡൽഹി: രാജ്യത്ത് രണ്ടു ഡോസ് വാക്‌സിനെടുത്ത 87,000ത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന വിവരമനുസരിച്ച്‌ ഇതില്‍ 46 ശതമാനവും കേരളത്തിലാണ്.മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനത്തില്‍ അല്പമെങ്കിലും ശമനമുണ്ടെങ്കിലും കേരളത്തില്‍ കോവിഡ് ഗുരുതരമാകുന്ന സ്ഥിതിവിശേഷമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.അതേസമയം വാക്‌സിനെടുത്ത ശേഷം കോവിഡ് വന്ന 200 ഓളം പേരുടെ സാമ്പിളുകളുടെ ജനതിക ശ്രേണി പരിശോധിച്ചതില്‍ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു. 100 ശതമാനം വാക്‌സിനേഷന്‍ നടന്ന വയനാട്ടിലടക്കം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വൈറസിന്റെ പുതിയ വകഭേദമാണ് കൂടുതല്‍ മാരകമായത്. കൂടുതല്‍ പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചത്. രണ്ടാം കൊവിഡ് തരംഗം കുറഞ്ഞെങ്കിലും പുതിയ വകഭേദത്തിന് സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Previous ArticleNext Article