Kerala, News

ത​ല​സ്ഥാ​ന​ത്ത് സ​മ​ര​ക്കാ​രെ നേ​രി​ട്ട ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ 20 പോ​ലീ​സു​കാ​ര്‍​ക്ക് കോ​വി​ഡ്

keralanews covid cconfirmed to police officers who confront protesters in thiruvananthapuram
തിരുവനന്തപുരം:തലസ്ഥാനത്ത് കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സമരം നടത്തിയവരെ നേരിട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ 20 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.സെക്രട്ടറിയേറ്റ് പടിക്കലെ സമരക്കാരെ തടയുന്നതിന്‍റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കന്‍റോണ്‍മെന്‍റ് എസി സുനീഷ് ബാബുവിനാണ് രോഗം സ്ഥിരീകരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ നേരിടുന്നതിന് ഇദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങില്‍ എ.സി പങ്കെടുത്തിരുന്നു.പേരൂര്‍ക്കട എസ്‌എപി ക്യാമ്പിൽ 50 പോലീസുകാരെ പരിശോധിച്ചതില്‍ ഏഴു പേര്‍ക്കും രോഗം കണ്ടെത്തി.തുമ്പ പോലീസ് സ്റ്റേഷനിലെ 11 പോലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സിറ്റി പോലീസ് കമ്മീഷണറുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. കമ്മീഷണറുടെ താല്‍ക്കാലിക ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം പോലീസുകാര്‍ഡക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ പല പോലീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Previous ArticleNext Article