തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 9 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരികരിച്ചു. കണ്ണൂര്‍ 4, ആലപ്പുഴ 2, പത്തനംതിട്ട 1, തൃശൂര്‍ 1, കാസര്‍കോട് 1 എന്നിങ്ങനെയാണ് കണക്കുള്‍. രോഗം സ്ഥിരികരിച്ച നാല് പേര് വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 212 പേരില്‍ 15 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു.ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി.രോഗം ബാധിച്ച് ചികിത്സയിലുള്ളത് 259 പേരാണ്. 140470 പേരാണ് നീരീക്ഷണത്തിലുള്ളത്.169 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.1,40,474 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 1,39,725 പേര് വീടുകളിലും 749 പേര് വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.11,986 സ്രവ പരിശോധന ഫലത്തില്‍ 10,906 സാമ്പിളുകൾ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.20000 ടെസ്റ്റ് കിറ്റുകള്‍ അടുത്ത ദിവസം ഐസിഎംആര്‍ വഴി എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ ആശുപത്രികളില്‍ രക്തം കുറവാണ്.ഈ സാഹചര്യത്തില്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപെട്ടു.മൊബൈല്‍ യൂണിറ്റ് വഴി രക്തം സ്വീകരിക്കാന്‍ അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മംഗളൂരുവിലെ ചികിത്സാ നിഷേധം കര്‍ണാടക സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാനത്ത് പോലീസ് പൊതുവേ നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.ഔചിത്യ പൂര്‍ണമായ ഇടപെടല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.