India, News

കൊവാക്‌സിന്‍ 77.8% ഫലപ്രദം;ഡെല്‍ട്ട വകഭേദത്തെയും പ്രതിരോധിക്കും;മൂന്നാം ഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്തുവിട്ട് ഭാരത്‌ ബയോടെക്

keralanews covaxin is 77.8 percentage effective protect from delta varient bharat biotech releases third phase test result

ന്യൂഡല്‍ഹി: കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണ വിവരങ്ങള്‍ പുറത്ത് വിട്ട് ഭാരത്‌ ബയോടെക്. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.നേരിയ, മിതമായ, ഗുരുതരമായ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് 78 ശതമാനവും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 98 ശതമാനവും വാക്സീന്‍ ഫലപ്രദമായി. വാക്സീന്‍ ഉപയോഗിച്ച രോഗികളെ ആശുപത്രിയിലെത്തേണ്ടത് പരമാവധി കുറച്ചു. ലക്ഷണങ്ങളില്ലാതെ രോഗം പകരുന്നതിനെതിരെ 63% വാക്സീന്‍ ഫലപ്രദമാണ്. ബി.1.617.2 ഡെല്‍റ്റ വഭേദത്തിനെതിരെ വാക്സീന്‍ 65% ഫലപ്രദമെന്ന് അവസാനവട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞെന്നും ഭാരത് ബയോടെക് അറിയിച്ചു. 0.5 ശതമാനത്തില്‍ താഴെയാണ് പ്രതീക്ഷിക്കുന്ന പാര്‍ശ്വഫലങ്ങള്‍. 2020 നവംബര്‍ 16 നും 2021 ജനുവരി 7 നുമിടയില്‍ 25,798 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഇതില്‍ 24,419 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും മറ്റുളളവര്‍ക്ക് പ്ലാസിബോയുമാണ് നല്‍കിയത്. പരീക്ഷണം നടത്തിയ ആര്‍ക്കും ഒരു തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങളും ഉണ്ടായില്ലെന്ന് കമ്പനി വ്യക്തമാക്കി.ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്‌സിന്‍ തികച്ചും സുരക്ഷിതമാണെന്ന് ഭാരത് ബയോട്ടെക് മേധാവി കൃഷ്ണ എല്ല ഉറപ്പ് നല്‍കി. രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശ നിര്‍മ്മിത വാക്‌സിന്‍ കൂടിയാണ് കൊവാക്‌സിന്‍.

Previous ArticleNext Article