Kerala

വയനാട്ടിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

keralanews couples found dead in waynad

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ വെള്ളമുണ്ടയ്‌ക്ക് സമീപം മക്കിയാട് ഉറങ്ങിക്കിടന്നിരുന്ന ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മക്കിയാട് 12 ആം മൈല്‍ മൊയ്തുവിന്‍റെ മകന്‍ ഉമ്മറിനെയും ഭാര്യയെയുമാണ് വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്മറിന്‍റെ മാതാവിനും വെട്ടേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Previous ArticleNext Article