തൃശൂർ:വാണിയംപാറയിൽ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു.വൈറ്റില സ്വദേശി ഷീല (50), ഭര്‍ത്താവ് ഡെന്നി ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അത്ഭുതകരമായി രക്ഷപെട്ടു.പുലര്‍ച്ചെ 2.30 ഓടെയായിരുന്നു അപകടം. റോഡിലൂടെ രാത്രിയില്‍ എത്തിയവരാണ് അപകടവിവരം അറിഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാരെ അറിയിച്ച് രക്ഷപ്രവര്‍ത്തനം നടത്തിയതിനാല്‍ ഒരാളെ രക്ഷിക്കാന്‍ കഴിഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
Kerala
തൃശൂർ വാണിയംപാറയിൽ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു
Previous Articleമഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും