India, Kerala, News

ചരിത്രനിമിഷത്തിന് സാക്ഷിയായി രാജ്യം;മൂന്നാം എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി

ഡൽഹി:രാജ്യത്തിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പം മോദിയുടെ നേട്ടവും ചരിത്രത്തിലിടം പിടിച്ചു.രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിനായി വൈകിട്ട് ഏഴേകാലോടെ മോദി എത്തിച്ചേർന്നിരുന്നു. 7.20ഓടെ സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചു. ശുചീകരണതൊഴിലാളികൾ മുതൽ അയൽരാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാർ വരെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ഈശ്വരനാമത്തിലായിരുന്നു മോദിയുടെ പ്രതിജ്ഞ. രണ്ടാമതായി പ്രതിജ്ഞ ചെയ്തത് രാജ്‌നാഥ് സിങാണ്. ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ നിന്നാണ് സിങ് ഇത്തവണ ജയിച്ചത്. മൂന്നാമത് പ്രതിജ്ഞ ചെയ്തത് അമിത് ഷായാണ്.ദേശീയ അദ്ധ്യക്ഷനായ ജെ.പി നദ്ദ കേന്ദ്ര മന്ത്രിസഭയിലേക്ക് തിരിച്ചെത്തി. കൂടാതെ മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിം​ഗ് ചൗഹാനും കാബിനറ്റ് മന്ത്രിയായി ചുമതലയേറ്റു. ഇതിന് പിന്നാലെ നിർമലാ സീതാരാമനാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മോദി സർക്കാരിൽ രണ്ടാമൂഴം ഉറപ്പിച്ച് എസ് ജയശങ്കറും സത്യപ്രതിജ്ഞ ചെയ്തു. ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറാണ് കാബിനറ്റിൽ ഇടംപിടിച്ച മറ്റൊരാൾ. അതിന് ശേഷം കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. മോദി സർക്കാരിന്റെ മുൻ മന്ത്രിസഭാം​ഗമായ പീയൂഷ് ​ഗോയലും മൂന്നാം മോദി സർക്കാരിൽ ഇടംപിടിച്ചു. മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ 72 അം​ഗങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Previous ArticleNext Article